District resource person vacancy in Dept of Education, Kerala

ജില്ലാ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഒൻപതിന്

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 

അതത് ജില്ലയിലുള്ളവർക്ക് മുൻഗണന. ബിരുദമാണ് യോഗ്യത. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്. രണ്ട് വർഷക്കാലം സാമൂഹ്യ പ്രവർത്തന പരിചയം. പ്രതിമാസ വേതനം 22,000 രൂപ.

ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഫെബ്രുവരി ഒൻപതിന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. 

വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666.

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog