Hostel Security watchman vacancy - Temporary government job at Ernakulam

വാച്ച്മാന്‍; താത്കാലിക നിയമനം

security jobs ernakulam

കൊച്ചി: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള പിണവൂര്‍കൂടി (ബോയ്‌സ്) ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിളളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്റ്റലുകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

ഉദ്യോഗാര്‍ഥികള്‍ ഏഴാം ക്ലാസ് ജയിച്ചവരും 18 വയസ് പൂര്‍ത്തിയായവരും, 41 വയസ് കവിയാത്തവരുമായിരിക്കണം. 

വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 12-ന് മുമ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ – 686669 വിലാസത്തില്‍ അയക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. 

ഫോൺ : 0485-2814957, 2970337

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog