ഇന്ത്യന്‍ ഓയിലില്‍ 346 അപ്രന്റിസ് ഒഴിവുകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 346 അപ്രന്റിസ് ഒഴിവ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ റീജനിലാണ് അവസരം. 

മാര്‍ച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 346 അപ്രന്റിസ്

1. ടെക്‌നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ സിവില്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ്): 50% മാര്‍ക്കോടെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ.

2. ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ്): പത്താം ക്ലാസും റഗുലര്‍ ഐടിഐയും (എന്‍സിവിടി/എസ്സിവിടി).
ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50% മാര്‍ക്കോടെ റഗുലര്‍ ബിരുദം.

3. ട്രേഡ് അപ്രന്റിസ്-ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍): പ്ലസ് ടു/തത്തുല്യം, ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്.

4. ട്രേഡ് അപ്രന്റിസ്-റീട്ടെയില്‍ സെയില്‍സ് അസോഷ്യേറ്റ് (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍): പ്ലസ് ടു ജയം, റീട്ടെയില്‍ ട്രെയിനി അസോഷ്യേറ്റ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്.എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക് 45% മാര്‍ക്ക് മതി. 

പ്രായം: 18-24. അര്‍ഹരായവര്‍ക്ക് ഇളവുണ്ട്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി https://iocl.com/ എന്ന വെബ്സൈറ്റ് കാണുക. 
അവസാന തീയതി: മാര്‍ച്ച് 7
Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog