റോഡ് ഫണ്ട് ബോർഡിൽ എൻജിനീയർ / ഓവർസിയർ ഒഴിവുകൾ - അവസാന തിയതി : മാർച്ച് 5

റോഡ് ഫണ്ട് ബോർഡിൽ എൻജിനീയർ / ഓവർസിയർ ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 05

kerala government jobs notification

കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർ / ഓവർസിയർ തസ്തികകളിലായി 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സൈറ്റ് എൻജിനീയർ , ഓവർസിയർ തസ്തികകളിൽ രണ്ടുവീതം ഒഴിവും പ്രോജക്ട് എൻജിനീയർ , അസി.പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ , സിവിൽ) , അസി.മാനേജർ (സിവിൽ) തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്‌തികയുടെ പേര് : സൈറ്റ് എൻജിനീയർ / ഓവർസിയർ

  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം / ഡിപ്ലോമ.
  • ബിരുദധാരികൾക്ക് രണ്ടു വർഷത്തെയും ഡിപ്ലോമക്കാർക്ക് അഞ്ചു വർഷത്തെയും പരിചയം വേണം.
  • കുറഞ്ഞത് ഒരു വർഷം റോഡ് ഹൈവേ പ്രോജക്ടുകളിൽ പരിചയമുണ്ടായിരിക്കണം.
  • ഉയർന്ന പ്രായം : 35 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ / അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ (സിവിൽ / കെ.ഡബ്ലൂ.എ യുട്ടിലിറ്റീസ് / ഇലക്ട്രിക്കൽ)

  • യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം / ഡിപ്ലോമ.
  • അഞ്ചു വർഷത്തെ പരിചയം.
  • ഉയർന്ന പ്രായം : 35 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദവും 12 വർഷത്തെ പരിചയവും.
  • ഉയർന്ന പ്രായം : 57 വയസ്സ്.
  • ശമ്പളം : 75,000 രൂപ.

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 05.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog