PSC question maker job

  • [message]
    • ചോദ്യാവലി തയ്യാറാക്കൽ ജോലി 
      • കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ പി.എസ്.സി കോച്ചിങ് കേന്ദ്രത്തിനു പുതിയതായി തയ്യാറാക്കുന്ന പി.എസ്.സി ചോദ്യ മാനുവലിലേക്ക് ചോദ്യങ്ങൾ തയ്യാറാകുന്ന ജോലിക്ക് ആളെ വേണം.

മലയാളം നന്നായി എഴുതാനും, സംസാരിക്കാനും, വായിക്കാനും അറിയുന്ന ആളായിരിക്കണം. ഇംഗ്ലീഷ് വായിക്കാനും, എഴുതാനും അറിഞ്ഞിരിക്കണം.

വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് എങ്കിലും പാസായ വ്യക്തി ആയിരിക്കണം.

ജോലിയുടെ വിശദാംശം 

ദിവസവും, നൽകുന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളം, ഇന്ത്യ എന്നീ പ്രദേശങ്ങളിൽ പ്രാധാന്യമർഹിക്കുന്ന വിവരങ്ങൾ ശേഖരിച്ചു ചോദ്യരൂപത്തിലാക്കുക എന്നതാണ് ജോലി. ഓരോ ദിവസവും വ്യത്യസ്ത ടോപ്പിക്കുകൾ ലഭിക്കും.

ചോദ്യങ്ങൾ ഉണ്ടാക്കേണ്ട രീതി

  1. തരുന്ന വിഷയത്തിന് ചേരുന്ന 50 ചോദ്യങ്ങളാണ് ഒരു ദിവസം ഉണ്ടാക്കേണ്ടത്. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ വിഷയങ്ങളോ, ടോപ്പിക്കുകളോ പൂർത്തിയാക്കാം.
  2. ഒരു ചോദ്യം, നാല് ഉത്തരങ്ങൾ, അതിലൊന്ന് ശരിയുത്തരം. ഈ രീതിയിലാണ് ഉണ്ടാക്കേണ്ടത്.
  3. ഏതെങ്കിലും വേർഡ് പ്രോസസിംഗ് സോഫ്ട്വെയറിൽ ചോദ്യങ്ങൾ തയ്യാറാക്കാം. മൈക്രോസോഫ്ട് വേർഡ്, ഓപ്പൺ ഓഫീസ്, ലിബ്ര ഓഫീസ്എ, ഗൂഗിൾ ഡോക് എന്നിവ അഭിലഷണീയം.
  4. ഉണ്ടാക്കി അയക്കുന്ന ഓരോ അൻപത് ചോദ്യത്തിന്റെ സീറ്റിനും ഇരുനൂറു രൂപയാണ് കിട്ടുക. ഒരു ദിവസം അഞ്ച് സെറ്റ് ഉണ്ടാക്കുന്ന ആൾക്ക് ആയിരം രൂപ പ്രതിഫലമായി ലഭിക്കും. ഉണ്ടാക്കി അയച്ചതിനു ശേഷം, വിദഗ്ദർ ചോദ്യങ്ങളുടെ നിലവാരം പരിശോദിച്ചു ഒരാഴ്ചക്കുള്ളിൽ അറിയിപ്പ് തരും. 
  5. ചോദ്യങ്ങളിൽ പിശകോ, തെറ്റുത്തരങ്ങളോ കൊടുക്കരുത്. ചോദ്യങ്ങൾ പൂർണ്ണമായും മലയാളത്തിൽ ടൈപ് ചെയ്താണ് അയക്കേണ്ടത്. മലയാള പടം അറിയാത്ത ഇംഗ്ലീഷ് വാക്കുകൾക്ക് ഓളം ഓൺലൈൻ ഡിക്ഷണറി ഉപയോഗിക്കാം. അതിലും ലഭ്യമല്ലാത്തതാണെങ്കിൽ ആ ചോദ്യങ്ങൾ ഉപേക്ഷിക്കുക. ശാസ്ത്രീയ നാമം പോലുള്ളവക്ക് മലയാളം നാമദേയങ്ങൾ നിര്ബന്ധമില്ല.

താല്പര്യമുള്ള ആളുകൾ താഴ് കാണുന്ന ലിങ്ക് വഴി ഫോം പൂരിപ്പിച്ചു അപേക്ഷിക്കുക. 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog