കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ ആറ് ഒഴിവുകളുണ്ട്.
കരാർ നിയമനമാണ്.
പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണനയുണ്ട്.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത :
- രണ്ടുവർഷത്തെ ഡിപ്ലോമ (കൃഷി)/വി.എച്ച്.എസ്.സി.യിലെ കൃഷിയുമായി ബന്ധപ്പെട്ട കോഴ്സ്.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 15000 രൂപ.
തസ്തികയുടെ പേര് : അക്കൗണ്ടൻറ്- കം- ഡേറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത :
- ബി.കോം.,പി.ജി.ഡി.സി.എ./ഡി.സി.എ.,മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്.
- കംപ്യൂട്ടർ ഹാർഡ്-വെയർ സോഫ്റ്റ്-വെയർ ഇൻസ്റ്റാലേഷനിൽ അടിസ്ഥാനപരിചയം.
- നെറ്റ്-വർക്ക്, ടാലി എന്നിവയിലെ അറിവ് അഭികാമ്യം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 10,000 രൂപ.
തസ്തികയുടെ പേര് : ജൂനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത :
- രണ്ടു വർഷത്തെ ഡിപ്ലോമ/വി.എച്ച്.എസ്.സി.യിലെ കൃഷിയുമായി ബന്ധപ്പെട്ട കോഴ്സ്.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
- കൃഷിവകുപ്പിൽനിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.
പ്രായപരിധി : 40- 65 വയസ്സ്.
ശമ്പളം : 15000 രൂപ.
അപേക്ഷ,സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം
മാനേജിങ് ഡയറക്ടർ,
ആറളം ഫാമിങ് കോർപ്പറേഷൻ (കേരള) ലിമിറ്റഡ്,
പി.ഒ. ആറളം ഫാം, കണ്ണൂർ – 670678 എന്ന വിലാസത്തിൽ അയയ്ക്കണം.
ഫോൺ : 0490-2444740, 9495182207.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 08


