മിനിസ്ട്രി ഓഫ് എൻവയോൺമെന്റിന് കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ 44 ഒഴിവ്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ സെല്ലിലേക്കാണ് നിയമനം.
കരാർ നിയമനമായിരിക്കും.
കേരളത്തിൽ ഒരു ഒഴിവ്. തിരുവനന്തപുരത്താണ് അവസരം.
ഒഴിവുകൾ :
- നോർത്തേൺ സോൺ : ഷിംല – 5
- സെൻട്രൽ സോൺ : നാഗ്പൂർ – 8
- ഈസ്റ്റേൺ സോൺ : കൊൽക്കത്ത – 14
- സതേൺ സോൺ : ബംഗളൂരു – 7 , ഹെഡ് കോർട്ടേഴ്സ് – 10
യോഗ്യത :
- സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം/ ജിയോഗ്രാഫിയിൽ എം.എ/എം.സി.എ/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എം.എസ്.സി അല്ലെങ്കിൽ ബി.ടെക്. ഡി.ഐ.പി./ജി.ഐ.എസ് എന്നിവയിൽ വർക്കിങ് പരിജ്ഞാനം വേണം.
- ആറുമാസത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി : 30 വയസ്സ്
തിരഞ്ഞെടുപ്പ് : ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരെ എഴുത്തുപരീക്ഷയ്ക്കും ഹാൻഡ് ഓൺ ടെസ്റ്റിനുമായി ക്ഷണിക്കും.
സർവേ ഓഫ് ഇന്ത്യയുടെ ഷിംല,നാഗ്പൂർ,കൊൽക്കത്ത,ബംഗളൂരു,ദെഹ്റാദൂൺ എന്നിവിടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്.
തീയതിയും സമയവും എസ്.എം.എസി-ലൂടെയും ഇമെയിൽ വഴിയും അറിയിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.fsi.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.fsi.nic.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 19
Visit Official Website : Click here
Download Official Notification : Click here
Apply online : Click here


