ജനറൽ ഇൻഷുറൻസ് കോര്പറേഷന് ഓഫ് ഇന്ത്യ (ജി.ഐ.സി) 44 ഒഴിവുകൾക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സ്കെയിൽ 1 ഓഫീസർ തസ്തികളിലേക്കാണ് വിളിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിൽ എവിടെയുമാകാം പോസ്റ്റിങ്ങ്.
ഓൺലൈൻ അപേക്ഷകൾ :
മാർച്ച് 11 നു ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ആക്റ്റീവ് ആകും. മാർച്ച് 11 തൊട്ടു അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അപേക്ഷിക്കാനായുള്ള ലിങ്ക് ഈ വാർത്തയുടെ ഏറ്റവും താഴെ നൽകിയിട്ടുണ്ട്.
അപേക്ഷകൾ അയക്കുന്നവർ, മാർച്ച് 29 നു മുമ്പാകെ തന്നെ പക്ഷിക്കണം. അതിനു ശേഷം ആപ്ലികേഷൻ പോർട്ടൽ ക്ലൊസാവും. ഐബിപിഎസ് വഴിയാണ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ എസ്‌സി, ബാങ്ക്, റെയിൽവേ പരീക്ഷകൾക്ക് തയ്യാറെടുത്ത, തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും.
32795 രൂപയാണ് അടിസ്ഥാന ശമ്പള സ്കൈൽ. എല്ലാം ഓടി കൂട്ടിയാൽ 65000 രൂപയോളം വരും.
നാല് തസ്തികളിലേക്കാണ് വിളിച്ചിരിക്കുന്നത്. അതിന്റെ പേരും, യോഗ്യതയും താഴെ കൊടുക്കുന്നു.
1. ഫിനാൻസ് ചാർട്ടേർഡ് അക്കൗട്ടാണ്ട്
ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ യുടെ അവസാന പരീക്ഷ പാസാവുകയും, അംഗത്വ സർട്ടിഫിക്കറ്റ് കയ്യിലുണ്ടായിരിക്കുയും വേണം.
2. ജനറൽ തസ്തികകൾ
ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി മാത്രം മതി. അറുപത് ശതമാനം മാര്കെങ്കിലും നേടിയിരിക്കണം.
3. ലീഗൽ തസ്തികകൾ
അറുപത് ശതമാനം മാർക്കോടെ ഇന്ത്യൻ ബാർ കൌൺസിൽ അംഗീകരിച്ച നിയമ ബിരുദം പാസായാൽ മാത്രം മതി.
4. ഇൻഷുറൻസ് തസ്തികകൾ
അറുപത് ശതമാനം മാർക്കോടെ ഏതെങ്കിലും ഒരു ബിരുദം. ജനറൽ ഇൻഷുറൻസ് അല്ലെങ്കിൽ റിസ്ക് മാനേജ്‌മന്റ് അല്ലെങ്കിൽ ലൈഫ് ഇൻഷുറൻസ് അല്ലെങ്കിൽ FIII / FCII ഇൽ പിജി ബിരുദം പൂർത്തിയായിരിക്കണം.
ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കുക


