ഇംഗ്ലീഷിലും മലയാളത്തിലും എഴുതാൻ കഴിയുന്ന ആളുകളെ ആവശ്യമുണ്ട്.
ജോലി വിവരം
നിങ്ങൾക്ക് ഇംഗ്ലീഷോ മലയാളമോ നന്നായി ടൈപ്പ് ചെയ്യാൻ കഴിയുമെങ്കിൽ ഇതാ നല്ലൊരു സുവർണ്ണാവസരം. കേരളത്തിലെ അറിയപ്പെടുന്ന സ്ഥാപനത്തിന് പരസ്യ വാചകങ്ങളും, ലേഖനങ്ങളും, പരിഭാഷകൾ പരിശോദിക്കാനുമാണ് ഈ ജോലിയവസരം ഉപയോഗപ്പെടുത്തേണ്ടത്.
ഇംഗ്ലീഷിലും മലയാളത്തിലും കഴിയുന്നവർക്ക് അപേക്ഷിക്കാം. വിദ്യഭ്യാസ യോഗ്യത പ്രശ്‌നമില്ല. പക്ഷെ എഴുതുന്ന ലേഖനങ്ങൾക്ക് ഭാഷ ശുദ്ധിയും, സാഹിത്യ അടിത്തറയും വേണമെന്നു മാത്രം.
മുഴുവൻ സമയവും എഴുതി ജോലിയായിരിക്കില്ല. ചിലപ്പോൾ തരുന്ന പഴയ പുസ്തകങ്ങൾ, നോവലുകൾ എന്നിവ ഡിജിറ്റൽ രൂപത്തിലേക്ക് ആക്കുന്ന ജോലി ആയിരിക്കും. ചിലപ്പോൾ തർജ്ജമയായിരിക്കും. ചിലപ്പോൾ ഏതെങ്കിലും പ്രൊഡക്ടുകളെ കുറിച്ചുള്ള റിവ്യൂ എഴുതാൻ ആയിരിക്കും. ദിവസവും ചെയ്യാനും തിരഞ്ഞെടുക്കാനും ഇഷ്ട്ടം പോലെ വർക്കുകൾ ഉണ്ടാക്കിയിരിക്കും.
ഒഴിവുകൾ
15 പേരെ ഇംഗ്ലീഷിലേക്കും, 25 പേരെ മലയാളത്തിലേക്കുമാണ് വേണ്ടത്. ഒഴിവുകൾ തീരുന്നത് വരെ ആളുകളെ എടുക്കും.
ശമ്പളം
ഒരു ദിവസത്തെ ജോലിക്ക് എഴുനൂറു രൂപ മുതൽ 1000 രൂപവരെയാണ് ദിവസവേതനം. ഒരു മാസത്തിൽ ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ രൂപ ഉണ്ടാക്കാം. കൂടുതൽ വർക്കുകൾ എടുത്തു ചെയ്യുന്നവർക്ക് അതിന്റെ അത്രയും തുകയും ബോണസും ലഭിക്കും. ചെയ്യാൻ ഇഷ്ട്ടം പോലെ ജോലികൾ ഉണ്ട്.
തിരഞ്ഞെടുപ്പ്
- പേരും,
- ഇമെയിൽ വിലാസവും,
- വിളിച്ചാൽ നിങ്ങളെ കിട്ടുന്ന ഒരു ഫോൺ നമ്പർ അല്ലെങ്കിൽ വാട്സാപ്പ് നമ്പർ (ഏതാണെന്നു എടുത്തു പറയണം),
- മാതൃക ലേഖനം
എന്നിവ, താഴെ കൊടുത്തിരിക്കുന്ന കമന്റ് പെട്ടിയിൽ നിക്ഷേപിക്കുക.
മാതൃക ലേഖനം
അറുനൂറു വാക്കുകൾ ചുരുങ്ങിയത് ഉള്ള ഒരു ലേഖനം നിങ്ങൾ തയ്യാറാക്കണം.
മലയാളം എടുക്കുന്നവർ "ഞാൻ പഠിച്ച കോളജ്" എന്ന വിഷയത്തിൽ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ കോളജിനെ (പഠിച്ചു തീർന്നതോ, പഠിക്കുന്നതോ) പറ്റി എഴുതണം. എഴുത്തു ഭാഷയാണ് ഇവിടെ പരിശോധിക്കുന്നത്, നിങ്ങളുടെ കോളജിന്റെ മഹിമയോ,നൊസ്റാൾജിയയോ,ഭംഗിയോ അല്ല എന്ന് ഓർക്കുമല്ലോ.
ഇംഗ്ലീഷ് എടുക്കുന്നവർ "How COVID19 Affected your life?" എന്ന ചോദ്യത്തെ ആസ്പദമാക്കി വേണമെഴുതാൻ. താലപര്യമില്ലാത്ത വ്യക്തി വിവരങ്ങൾ ചേർക്കാതിരിക്കുക. ഇവിടെയും എഴുത്തുഭാഷയാണ് നോക്കുന്നത്, വികാരത്തോടുയുള്ള കഥാതന്തുവല്ല.
മുകളിൽ കൊടുത്ത നാല് കാര്യങ്ങളും, താഴെ കാണുന്ന കമന്റ്റ് പെട്ടിയിൽ നിക്ഷേപിക്കുക. നമ്പർ തെറ്റാതെ ശ്രദ്ധിക്കണം. നിങ്ങളെ ബന്ധപ്പെടാൻ ഉള്ള ഒരേയൊരു മാർഗം അത് മാത്രമാണ്.
രണ്ട് ഭാഷയിലും ശ്രമിക്കേണ്ടവർ, മുകളിൽ കൊടുത്ത രണ്ട വിഷയങ്ങളിലും അതാത് ഭാഷയിൽ ലേഖനം തയ്യാറാക്കി പോസ്റ്റ് ചെയ്യണം. റിവ്യൂ നു ശേഷം ഒന്നിൽ മികച്ച താനെങ്കിൽ ഒന്നിലും, രണ്ടിലും മികവുണ്ടെങ്കിൽ രണ്ടിലും തിരഞ്ഞെടുക്കും. രണ്ടിലും തിരഞ്ഞെടുത്താൽ വേണ്ടവർക്ക് ഒന്നിൽ മാത്രം തുടരാം.
ഇത് പൂർണ്ണമായും വീട്ടിൽ ഇരുന്നു കൊണ്ടുള്ള work from home ഓൺലൈൻ ജോലിയാണെന്നത് ഓർക്കുക.
ശ്രദ്ധിക്കുക : കോപ്പി അടിച്ചതോ, മറ്റൊരാളുടെ എഴുത്ത് എഡിറ്റ് ചെയ്തതോ, ട്രാൻസ്‌ലേറ്ററുകൾ ഉപയോഗിച്ച് തർജമ ചെയ്തതോ ആയ ലേഖനങ്ങൾ എടുക്കില്ല. നിങ്ങൾ സ്വന്തമായി എഴുതിയതായിരിക്കണം.



