മറ്റുള്ള സ്രോതസ്സുകളിൽ നിന്നും ജോലി സംഭരിക്കുന്ന കൂട്ടത്തിൽ പഠനം എന്ന ഈ ബ്ലോഗിലും കുറച്ചു പണികൾക്ക് സ്റ്റാഫിനെ ആവശ്യമായി വന്നിട്ടുണ്ട്. നിലവിൽ ഓപ്പണായിരിക്കുന്ന പോസ്റ്റിലേക്ക് താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം.
വാട്സാപ്പ് മാർക്കറ്റിംഗ് അസിസ്റ്റന്റ്
പഠനം ബ്ലോഗിന്റെ സോയിൽ മീഡിയ പേജുകൾ കൈകാരം ചെയ്യുക, അത് മാർക്കറ്റിംഗ് ചെയ്യുക എന്നതാണ് ജോലി.
ജോലിയുടെ രൂപം
ഇതൊരു ഓൺലൈൻ ജോലിയാണ് (Online Job) കൂടാതെ വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന Work from home ജോലിയും കൂടെയാണ്.
പഠനം ബ്ലോഗിന്റെ വായനക്കാരിൽ ഒരു വലിയ ശതമാനം വാട്സാപ്പ് ഗ്രൂപ്പുകളാണ് ആശ്രയിക്കുന്നത്. അതിനാൽ കൂടുതൽ വായനക്കാരിലേക്ക് പഠനം തൊഴിൽ വാർത്തകളും വിദ്യാഭ്യാസ വർത്തകളുമേ തെക്കൻ വാട്സാപ്പ് ഗ്രൂപ്പുകൾ പ്രൊമോട്ട് ചെയ്യുക എന്നതാണ് ജോലിയുടെ തന്തു.
ശമ്പളം
പഠനം ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്റർ ആരെങ്കിലും ഒരു വാട്സാപ്പ് ഗ്രൂപ് നിങ്ങൾക്ക് ഉണ്ടാക്കി തരും. അതിലേക്ക് ഇരുനൂറു പേരെയെങ്കിലും കൊണ്ടുവരുക എന്നതാണ് നിങ്ങളുടെ ജോലി. ഒരു ഗ്രൂപ്പിൽ ഇരുന്നൂറിൽ കൂടുതൽ അംഗങ്ങളെ തികച്ചാൽ 200 രൂപയാണ് നിങ്ങൾക്ക് ലഭിക്കുക. തുടർന്ന് ഏഴു ദിവസമെങ്കിലും ഇരുനൂറ് പേരും ഗ്രൂപ്പിൽ ലെഫ്റ്റ് അടിക്കാതെ നിലനിർത്തണം. അങ്ങനെയെങ്കിൽ എട്ടാം ദിവസം ഇരുനൂറു രൂപ നിങ്ങളുടെ അക്കൗണ്ട്/യുപിഐ ലേക്ക് ക്രെഡിറ്റ് ആവുന്നതാണ്.
നിബന്ധനകൾ
- ഡിഗ്രി വിദ്യാർത്ഥിയോ, ഡിഗ്രി പൂർത്തിയാക്കിയ ആളുകളോ ആയിരിക്കണം. പ്ലസ്‌ടു മാത്രം യോഗ്യത ഉള്ളവരെ തിരഞ്ഞെടുക്കില്ല. പ്ലസ്‌ടു യോഗ്യത മാത്രം ഉള്ളവരിൽ 22 വയസ്സെങ്കിലും പൂർത്തിയായവർ ആണെങ്കിൽ അപേക്ഷിക്കാം.
- LGBTQ വ്യക്തികൾക്ക് മുൻഗണന; അതിൽ T ഗ്രൂപുകാർക്ക് കൂടുതൽ പരിഗണന.
ഒരു ദിവസം നിങ്ങൾക്ക് എത്ര ഗ്രൂപ്പ് വേണമെങ്കിലും ഇത് പോലെ ഫില്ലാക്കാം. തൊഴിൽ വിവരങ്ങൾ അറിയാൻ താല്പര്യം കാണിക്കുന്ന വ്യക്തികളെ എവിടെയെല്ലാം കാണുന്നുവോ അവരെ ക്ഷണിക്കാം, ഗ്രൂപ് ലിങ്കുകൾ അയച്ചു കൊടുക്കാം.
ഒരു ദിവസം എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും നിങ്ങൾക്ക് ഫില്ലാക്കാം. ഓരോ ഗ്രൂപ്പിനും ഇറുനൂറാ രൂപ വച്ച് ലഭിക്കും. ഒരു ദിവസം അഞ്ചു ഗ്രൂപ്പുകൾ ഫൈലാക്കിയാൽ ആയിരം രൂപയും, അങ്ങനെ ഒരു മാസം മുപ്പതിനായിരം രൂപയും ലഭിക്കും. നിങ്ങളുടെ കഴിവനുസരിച്ചു എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും ഉണ്ടാക്കി തരാം.
ജോലിക്കിടയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം
- ഗ്രൂപ്പിൽ എങ്ങനെയെങ്കിലും ആളുകളെ തികച്ചു സ്പാമിങ് ഗ്രൂപ്പുകൾ വഴിയുള്ള പ്രൊമോഷൻ ചെയ്യാൻ പാടില്ല.
- ഗ്രൂപ്പിൽ ആളുകളെ സ്വയം ആഡ് ചെയ്യാൻ പാടില്ല, ഗ്രൂപ് ലിങ്ക് വഴി തന്നെ ഇൻവൈറ്റ് ചെയ്തിട്ട് വേണം ആളുകളെ ചേർക്കാൻ.
- മലയാളികളെ മാത്രമേ ചേർക്കാൻ പാടുള്ളൂ, മറ്റു ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരെയോ വിദേശികളെയോ വേണ്ട.
ഓർക്കുക, നിങ്ങളെ കൊണ്ട് കഴിയുമെങ്കിൽ മാത്രം ഇതിൽ പങ്കെടുക്കുക.
അപേക്ഷിക്കാൻ
ഈ ജോലിയുടെ താഴെ കൊടുത്തിരിക്കുന്ന കമന്റ് ഓപ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ അഡ്മിന് നൽകുക.
ഉൾപ്പെടുത്തേണ്ട വിവരങ്ങൾ
- പേര്
- പഠിക്കുന്ന കോഴ്സ്
- ഇമെയിൽ അഡ്രസ്സ്
- വാട്സാപ്പ് നമ്പർ
- വീട്ടഡ്രസ്സ്
- പിൻകോഡ്



